കരുവാരകുണ്ട്: (www.truevisionnews.com) സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയം നടിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം കൊച്ചുപറമ്പിൽ അരുൺകുമാറിനെ (32) ആണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

നാലു വർഷം മുമ്പാണ് യുവതിയെ ഇയാൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.
55,000 രൂപയാണ് ഇയാൾ സ്ത്രീയിൽനിന്ന് കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് മനസ്സിലായതോടെ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
#Youth #arrested #cheating #socialmedia #promisingmarriage
